Image

നീലേശ്വരത്തും വിഎസ് അനുകൂല പോസ്റ്ററുകളും ഫ്ളകസ് ബോര്‍ഡും

Published on 15 May, 2012
നീലേശ്വരത്തും വിഎസ് അനുകൂല പോസ്റ്ററുകളും ഫ്ളകസ് ബോര്‍ഡും
നീലേശ്വരം: വി.എസ്. അച്യുതാനന്ദന് അഭിവാദ്യം അര്‍പ്പിച്ച് നീലേശ്വരം ടൌണിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് പോസ്റ്റുകള്‍ പതിപ്പിച്ചത്. പോസ്റ്ററുകള്‍ക്ക് പുറമേ വി.എസ്. അച്യുതാനന്ദന്റെയും ടി.പി. ചന്ദ്രശേഖരന്റെയും ചിത്രങ്ങള്‍ വച്ച് അഭിവാദ്യം അര്‍പ്പിച്ച ഫ്ളക്സ് ബോര്‍ഡുകളും ഉണ്ട്. പോസ്റ്ററുകളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനമാണ് ഉള്ളത്. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനകളോട് നീലേശ്വരത്തെ വി.എസ് പക്ഷക്കാര്‍ പ്രതികരിക്കാത്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇന്നലെ കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്കയില്‍ വിഎസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക