Image

സുക്മയില്‍ പോലീസുകാര്‍ക്കെതിരേ മാവോയിസ്റ് ആക്രമണം

Published on 15 May, 2012
സുക്മയില്‍ പോലീസുകാര്‍ക്കെതിരേ മാവോയിസ്റ് ആക്രമണം
 

റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ പോലീസുകാര്‍ക്കെതിരേ മാവോയിസ്റ് ആക്രമണം. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെയാണ് മാവോയിസ്റ് സംഘം ആക്രമിച്ചത്. ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനം നടത്തിയതിന് ശേഷം പോലീസുകാര്‍ക്കെതിരേ വെടിയുതിര്‍ക്കുകയും ചെയ്തു. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരേ മാവോയിസ്റുകള്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ആക്രമണമെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക