Image

ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണ റെയില്‍വേ പോലീസ് ഡ്രൈവര്‍ ലോറി കയറി മരിച്ചു

Published on 15 May, 2012
ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണ റെയില്‍വേ പോലീസ് ഡ്രൈവര്‍ ലോറി കയറി മരിച്ചു
പാറശ്ശാല: ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണ റെയില്‍വേ പോലീസ് ഡ്രൈവര്‍ ലോറി കയറി മരിച്ചു. രാവിലെ 7ന് ധനുവച്ചപുരം എസ്.ബി.ടിക്കു സമീപമാണ് സംഭവം. ധനുവച്ചപുരത്തിനു സമീപം ചെറുവട്ടൂര്‍പൊറ്റ മണി കോട്ടേജില്‍ ഷെറിന്‍.എന്‍.മണി(35) ആണ് മരിച്ചത്. പാറശ്ശാല റെയില്‍വേ പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് ഇയാള്‍. ഭാര്യയെ ധനുവച്ചപുരം റെയില്‍വേസ്റേഷനില്‍ കൊണ്ടു വിടാന്‍ വേണ്ടി ബൈക്കില്‍ പോകുമ്പോള്‍ എതിരെ വന്ന ഇരുചക്രവാഹനം തട്ടി റോഡിലേക്കു വീണ ഷെറിന്റെ തലയിലൂടെ പിറകെ വരികയായിരുന്ന ലോറി കയറിയിറങ്ങുകയായിരുന്നു. ഷെറിന്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ദീപയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഷെറിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. മകന്‍: അക്ഷയ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക