Image

സച്ചിന്റെ രാജ്യസഭാംഗത്വം: ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി

Published on 16 May, 2012
 സച്ചിന്റെ രാജ്യസഭാംഗത്വം: ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി
ന്യൂഡല്‍ഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. രാംഗോപാല്‍ സിംഗ് സിസോഡിയ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ജൂലൈ അഞ്ചിനകം മറുപടി നല്‍കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സച്ചിന്റെ സത്യപ്രതിജ്ഞ വിലക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ഭരണഘടനയിലെ 80(3) വകുപ്പനുസരിച്ച്, കല , സാഹിത്യം, ശാസ്ത്രം, സാമൂഹ്യസേവനം എന്നീ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ മാത്രമേ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ അനുവാദമുള്ളുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയാണ് സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക