ഡാലസ്: മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ഡോക്സ് ദേവാലയങ്ങളായ സെന്റ് ഇഗ്നേഷ്യസ്
ചര്‍ച്ചിന്റെയും സെന്റ് മേരീസ് ചര്‍ച്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെന്റ്
ഇഗ്നേഷ്യസ് ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ച് ജൂലൈയ് 11 മുതല്‍ 15 വരെ
കുട്ടികള്‍ക്കായി വെക്കേഷന് ക്ലാസ് നടത്തും. വൈകിട്ട് 6 മുതല്‍ 9 വരെയാണ്
ക്ലാസ്.
ഈ വര്‍ഷത്തെ ക്ലാസിന്റെ ചചന്താ വിഷയം `യഹോവേ, നിന്റെ സത്യത്തില്‍
എന്നെ നടത്തി, എന്നെ പഠിപ്പിക്കേണമേ' (സങ്കീര്‍ത്തനം 25, 4 മുതല്‍ 5)
എന്നതായിരിക്കും. ക്രിസരതീയ ഗാനങ്ങള്‍, ക്രാഫ്റ്റ്, പെയിന്റിംഗ്, തുടങ്ങി
ഒട്ടനവധി പരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ട് കട്ടികളില് ക്രൈസ്തവവിശ്വാസവും
വേദപസ്തകപരിജ്ഞാനവും വളര്‍ത്തുവാന്‍ ഉതകുന്ന പ്രോഗ്രാമുകളാണ് ഇത്തവണ വിബിഎസില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍മാരായ ബറ്റ്സി തോട്ടക്കാടും,
ബാബു സി.മാത്യുവും അറിയിച്ചു.
സമാപന ദിവസമായ ശനിയാഴ്ച രാവിലെ വിശുദ്ധ
കുര്‍ബാനയും തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും. ഘോഷയാത്രയോടെ
പരിപാടികള്‍ അവസാനിക്കും.
ബന്ധപ്പെടുക: റവ.ഫാ.മാത്യു കാവുങ്കല്‍(248 818
1947), റവ.ഫാ.പോള്‍ തോട്ടക്കാട്(972 712 7330)