ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ
ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പിക്നിക് ജൂലൈ 16-ാം തീയതി ശനിയാഴ്ച
നടത്തപ്പെടുന്നു. ഗ്ലന്വ്യൂവിലുള്ള ജോണ്‍സ് പാര്‍ക്കില്‍വെച്ചാണ്
പിക്നിക് നടത്തപ്പെടുന്നത്. പിക്നിക്കിനോടനുബന്ധിച്ച് യുവജനങ്ങളുടെ
ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്റും നടത്തപ്പെടുന്നു. ഹൈസ്കൂള്‍ ,
സീനിയേഴ്സ് എന്ന വിഭാഗങ്ങളിലായി നടത്തപ്പെടുന്ന ബാസ്ക്കറ്റ്ബോള്‍
മത്സരത്തില്‍ വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും നല്കപ്പെടും. ഈ
വര്‍ഷത്തെ പിക്നിക്കിന് കണ്‍വീനര്‍ ജോണ്സണ് കണ്ണൂക്കാടനും,
ജോ.കണ്‍വീനര്‍ സാബു കട്ടപ്പുറവും, ചിക്കാഗോ മലയാളി അസോസിയേഷന് ബോര്‍ഡ്
അംഗങ്ങളും നേതൃത്വം നല്‍കും. ചിക്കാഗോ മലയാളികള്‍ക്ക് ഒത്തുകൂടാനും, സൗഹൃദം
പങ്കുവെയ്ക്കാനുമുള്ള ഒരവസരമായി ജൂലൈ 16-ാം തീയതി എന്ന ദിവസം കലണ്ടറില്‍
രേഖപ്പെടുത്തി എല്ലാവരും പിക്നിക്കില്‍ പങ്കെടുക്കണമെന്ന് ചിക്കാഗോ മലയാളി
അസ്സോസിയേഷന് ബോര്‍ഡ് അഭ്യര്‍ത്ഥിക്കുന്നു.