Image

കള്ളപ്പണം: ധവളപത്രം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ചു

Published on 22 May, 2012
കള്ളപ്പണം: ധവളപത്രം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ചു
ന്യൂഡല്‍ഹി: സ്വിസ്‌ ബാങ്ക്‌ ഉള്‍പ്പടെയുള്ള വിദേശ ബാങ്കുകളിലെ കള്ളപ്പണത്തെക്കുറിച്ച്‌ സര്‍ക്കാര്‍ ധവളപത്രം പാര്‍ലമെന്റില്‍ വെച്ചു. കള്ളപ്പണക്കാരുടെ പേരുവിവരമോ വിദേശത്തും സ്വദേശത്തും നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ എകദേശ കണക്കോ ധവളപത്രത്തില്‍ പറയുന്നില്ല.

കള്ളപ്പണം നിയന്ത്രിക്കുന്നതിന്‌ ചതുര്‍മുഖ തന്ത്രം ധവളപത്രത്തില്‍ മുന്നോട്ടുവെയ്‌ക്കുന്നു. റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകള്‍ നടക്കുന്ന സമയത്തു തന്നെ സ്രോതസില്‍ നിന്ന്‌ നികുതി ഈടാക്കുന്ന രീതി (ടി.ഡി.എസ്‌) നടപ്പാക്കണമെന്ന്‌ ധവളപത്രം അഭിപ്രായപ്പെട്ടു. ധനകാര്യമന്ത്രി പ്രണബ്‌മുഖര്‍ജിയാണ്‌ 97 പേജ്‌ വരുന്ന ധവളപത്രം ലോകസഭയില്‍ വെച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക