Image

റീബോക് ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി

Published on 24 May, 2012
റീബോക് ഇന്ത്യയില്‍  സാമ്പത്തിക തട്ടിപ്പ് നടത്തി
മുംബൈ: ജര്‍മനിയിലെ അഡിഡാസിന്റെ ഉടമസ്ഥതയിലുള്ള റീബോക് ഇന്ത്യയില്‍ ഏകദേശം 870കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച് കമ്പനിയിലെ രണ്ട് മുന്‍ എക്സിക്യൂട്ടിവുമാര്‍ക്കെതിരെ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
റീബോക് ഇന്ത്യയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ സുബീന്ദര്‍ സിങ് പ്രേം, മുന്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ വിഷ്ണു ഭഗത് എന്നിവര്‍ക്കെതിരെയാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. ഇരുവരും കഴിഞ്ഞ മാര്‍ച്ചിലാണ് കമ്പനിയില്‍നിന്ന് രാജിവെച്ചത്. കമ്പനിയുടെ കണക്കില്‍പ്പെടുത്താതെ ഉല്‍പന്നങ്ങള്‍ മറിച്ചുവില്‍ക്കുകയും മറ്റും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക