തലശേരി: ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് സിപിഎം തലശേരി ഏരിയാ
കമ്മറ്റിയംഗത്തെ കസ്റഡിയിലെടുത്തു. ന്യൂമാഹിയില്‍ നിന്നുള്ള ഏരിയാ
കമ്മറ്റിയംഗം വി.പി. രാമകൃഷ്ണന് ആണ് കസ്റഡിയിലായത്. രാവിലെ രാമകൃഷ്ണന്റെ
വീട്ടിലെത്തിയാണ് അന്വേഷണസംഘം ഇയാളെ കസ്റഡിയിലെടുത്തത്.
ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് ആദ്യമായാണ് തലശേരി ഏരിയാ കമ്മറ്റിയംഗം
കസ്റഡിയിലാകുന്നത്. കഴിഞ്ഞ ദിവസം അറസ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്തതില്‍
നിന്നും ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വിവരം ലഭിച്ചതായും
കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് കസ്റഡിയിലെടുത്തതെന്നുമാണ്
അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല