ഗാസിയാബാദ്: ആരുഷിയെയും വീട്ടുവേലക്കാരന് ഹേംരാജിനെയും കൊലപ്പെടുത്തിയ കേസില്‍
തല്‍വാര്‍ ദമ്പതിക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. സി.ബി.ഐ കോടതിയാണ് കേസ്
പരിഗണിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
തല്‍വാര്‍ ദമ്പതികള്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ ആര്.കെ. സൈനി
നേരത്തേ വാദിച്ചിരുന്നു. കുറ്റമൊളിപ്പിക്കാന് അവര്‍ തെളിവുകള്‍ നശിപ്പിച്ചെന്നും
പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
കൊലപാതകത്തിനും
തെളിവുനശിപ്പിച്ചതിനും ഇന്ത്യന്‍ ശിക്ഷാനിയമം 302/34, 201/34 വകുപ്പുകള്‍
പ്രകാരമാണ് നൂപുര്‍ തല്‍വാറിനും രാജേഷ് തല്വാറിനുമെതിരെ കുറ്റം ചുമത്തിയത്.
പൊലീസന്വേഷണത്തെ വഴിതെറ്റിച്ചതിന് 203/34 വകുപ്പുപ്രകാരവും രാജേഷ്
കുറ്റക്കാരനാണ്.