Image

എം.എം. മണിയെ അടിയന്തരമായി കസ്റ്റഡിയിലെടുക്കണമെന്ന് പി.സി. വിഷ്ണുനാഥ്

Published on 26 May, 2012
എം.എം. മണിയെ അടിയന്തരമായി കസ്റ്റഡിയിലെടുക്കണമെന്ന് പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ഇനി കൊല്ലാനുള്ളവരുടെ ലിസ്റ്റ് മനസിലാക്കി അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. വിഷ്ണുനാഥ്.

മണി നടത്തിയ വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് പി.സി. വിഷ്ണുനാഥിന്റെ ആവശ്യം. മണി ഒളിവില്‍ പോയി രക്ഷപെടുന്നതിന് മുന്‍പ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. എളമരം കരീം ഉള്‍പ്പെടെയുള്ളവര്‍ മണിയുടെ പാത പിന്തുടരണമെന്നും ചെയ്തിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറ്റുപറയണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെതിരേ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള ഭീഷണിയാണ് കഴിഞ്ഞ മൂന്നു ദിവസമായി സിപിഎം നടത്തുന്നത്. മാധ്യമപ്രവര്‍ത്തകരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും പേരെടുത്ത് പറഞ്ഞ് എളമരം കരീം ഉള്‍പ്പപെടെയുള്ളവര്‍ ഭീഷണിപ്പെടുത്തുകയാണ്. അന്വേഷണം അട്ടിമറിക്കാന്‍ ലക്ഷ്യം വെച്ചുളളതാണ് ഈ പ്രസ്താവനകള്‍. എല്ലാവരെയും ഭീഷണിപ്പെടുത്താന്‍ എളമരം കരീമിന് ആരാണ് അധികാരം നല്‍കിയതെന്നും പി.സി. വിഷ്ണുനാഥ് ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക