Image

ചന്ദ്രശേഖരന്‍ വധം: ഒരു സിപിഎം പ്രവര്‍ത്തകന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തി

Published on 26 May, 2012
ചന്ദ്രശേഖരന്‍ വധം: ഒരു സിപിഎം പ്രവര്‍ത്തകന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
വടകര: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്റെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. പന്തക്കല്‍ പെരിയാടത്ത് അജേഷ് എന്ന കജൂറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ചന്ദ്രശേഖരനെ വധിക്കാന്‍ 2010 ല്‍ നടത്തിയ ഗൂഢാലോചനയില്‍ ഇയാളും പങ്കാളിയായിരുന്നെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പ് പന്തക്കലില്‍ ബിജെപി പ്രവര്‍ത്തകനായ ബാബു കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് അജേഷ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക