Image

കൊലപാതകങ്ങള്‍ സിപിഎം സംഘട്ടനമാക്കുന്നു: രമേശ്‌

Published on 27 May, 2012
കൊലപാതകങ്ങള്‍ സിപിഎം സംഘട്ടനമാക്കുന്നു: രമേശ്‌
നെയ്യാറ്റിന്‍കര: കേരളത്തിലെ സിപിഎം നേതൃത്വം കാലപാതകം ഉണ്ടാവുമ്പോള്‍ അതു സംഘട്ടനമായി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ആരോപിച്ചു. കൊലപാതങ്ങള്‍ സംബന്ധിച്ചു സിപിഎമ്മിനെതിരെ നാളുകളായി യുഡിഎഫ്‌ ഉന്നയിച്ച ആരോപണം ശരിവയ്‌ക്കുന്ന പ്രസാതാവനകളാണ്‌ ഇന്നലെ എം.എം.മണിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം നെയ്യാറ്റിന്‍കരയില്‍ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

സിപിഎം ഭീഷണിയുടെ സ്വരം ഇന്നത്തെ സമൂഹത്തില്‍ വിലപ്പോകില്ല. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണത്തെ കുറിച്ചു പരാതിയുണ്ടെങ്കില്‍ അച്യുതാനന്ദന്‍ പറഞ്ഞതുപോലെ കോടതിയില്‍ പോവുകയാണ്‌ സിപിഎം ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക