Image

അടുത്ത സീസണ്‍ മുതല്‍ ആഭ്യന്തര താരങ്ങള്‍ക്കും ലേലം

Published on 27 May, 2012
അടുത്ത സീസണ്‍ മുതല്‍ ആഭ്യന്തര താരങ്ങള്‍ക്കും ലേലം
ന്യൂഡല്‍ഹി: അടുത്ത സീസണ്‍ മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിയമങ്ങള്‍ പുനപരിശോധിക്കുമെന്നും മാറ്റങ്ങളുണ്ടാകുമെന്നും ചെയര്‍മാന്‍ രാജീവ് ശുക്ള. എല്ലാ ആഭ്യന്തര താരങ്ങളെയും അടുത്ത സീസണ്‍ മുതല്‍ ലേലത്തില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. ഇതുവരെ ആഭ്യന്തര താരങ്ങളുമായി ടീമുകള്‍ നേരിട്ട് കരാറിലെത്തുകയായിരുന്നു. എന്നാല്‍ പൂനെ വാരിയേഴ്സ് താരമായ മോഹ്നിഷ് മിശ്രയുടെ പ്രതിഫലത്തെച്ചൊല്ലിയുള്ള വിവാദ വെളിപ്പെടുത്തല്‍ വന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. കരാറില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയായ 1.45 കോടി രൂപ തനിക്ക് പ്രതിഫലമായി ടീം തരുന്നുവെന്നായിരുന്നു മിശ്ര അഭിപ്രായപ്പെട്ടത്. കള്ളപ്പണം വ്യാപകമായി ഐപിഎല്ലില്‍ ഒഴുകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക