Image

കൊലപാതക രാഷ്‌ട്രീയത്തിനെതിരെ പ്രവാസലോകം പ്രതിഷേധിക്കണം: എം.പി. വിന്‍സന്റ്‌ എംഎല്‍എ

ഷക്കീബ്‌ കൊളക്കാടന്‍ Published on 28 May, 2012
കൊലപാതക രാഷ്‌ട്രീയത്തിനെതിരെ പ്രവാസലോകം പ്രതിഷേധിക്കണം: എം.പി. വിന്‍സന്റ്‌ എംഎല്‍എ
റിയാദ്‌: സിപിഎം തുടര്‍ന്ന്‌ വരുന്ന കൊലപാതക രാഷ്‌ട്രീയത്തിനെതിരെ പ്രതിഷേധിക്കാന്‍ പ്രവാസ ലോകം ഒന്നടങ്കം മുന്നോട്ട്‌ വരണമെന്നും നമ്മുടെ സംസ്‌ഥാനത്തെ ഗുണ്‌ടാ സംസ്‌ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും ഒല്ലൂര്‍ എംഎല്‍എ എംപി വിന്‍സന്റ്‌ ആവശ്യപ്പെട്ടു. പ്രവാസികളുടെ പ്രതിഷേധങ്ങള്‍ക്ക്‌ കേരളത്തില്‍ ശക്‌തമായ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.പി വിന്‍സന്റ്‌.

നെയ്യാറ്റിന്‍കരിയില്‍ ഉപതെരഞ്ഞെടുപ്പിന്‌ കാരണക്കാര്‍ യുഡിഎഫ്‌ അല്ല. സിപിഎമ്മിനകത്തെ ഗുരുതരമായ പ്രശ്‌നങ്ങള്‍ മൂലമാണ്‌ ശെല്‍വരാജ്‌ രാജി വെക്കേണ്‌ടി വന്നത്‌. അത്‌ മൂടിവെക്കാന്‍ ആര്‌ ശ്രമിച്ചിട്ടും കാര്യമില്ല. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌ ഉമ്മന്‍ചാണ്‌ടി സര്‍ക്കാരിന്‍െറ ഭരണനേട്ടങ്ങള്‍ മാത്രമായിരിക്കും. വന്‍ ഭൂരിപക്ഷത്തോടെ ശെല്‍വരാജ്‌ വീണ്‌ടും തെരഞ്ഞെടുക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്‌ട്‌ മാസത്തോളമായി റിയാദില്‍ നടന്നു വരുന്ന തൃശൂര്‍ ജില്ലാ ഒഐസിസി വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം സി.എം കുഞ്ഞി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ബെന്നി വാടാനപ്പള്ളി അധ്യക്ഷനായിരുന്നു. യഹിയ കൊടുങ്ങല്ലൂര്‍, മാള മൊഹിയുദ്ദീന്‍, റസാഖ്‌ അഞ്ചങ്ങാടി, ഏബ്രഹാം യു.പി, സി.എം ഹബീബ്‌, വിനു നാട്ടിക, ജലാല്‍ മൈനാഗപ്പള്ളി, സുരേഷ്‌ ബാബു, ജോണ്‍സണ്‍ കൂത്താട്ടുകുളം, ബെന്നി പട്ടിക്കാട്‌, ജോമോന്‍, ഷാജി മഠത്തില്‍ എന്നിവര്‍ എംഎല്‍എ യെ ഹാരാര്‍പ്പണം ചെയ്‌ത്‌ സ്വീകരിച്ചു.

മാധ്യമ പ്രവര്‍ത്തകനായ നജീം കൊച്ചുകലുങ്ക്‌, സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസുകാരനുമായ ജോണ്‍ റാല്‍ഫ്‌, ഒ.ഐ.സി.സി പ്രസിഡണ്‌ട്‌ കുഞ്ഞി കുമ്പള എന്നിവര്‍ക്കുള്ള ഉപഹാരം എം.പി വിന്‍സന്‍റ്‌ സമ്മാനിച്ചു. കെ. കുരണാകരന്‍ മെമ്മോറിയല്‍ ട്രോഫിക്കു വേണ്‌ടി നടന്ന ക്വിസ്‌ മത്‌സരത്തില്‍ ഒന്നാം സമ്മാനം നേടിയ സൈനാ നാസര്‍, സലിം മൊഹിയുദ്ദീന്‍ എന്നിവരും എം.എല്‍.എ യില്‍ നിന്നും ട്രോഫികള്‍ ഏററുവാങ്ങി.

ജോണ്‍ റാല്‍ഫ്‌, നാസര്‍ വലപ്പാട്‌, അന്‍സായ്‌ ഷൗക്കത്ത്‌, രാജു തൃശൂര്‍, സുരേഷ്‌ ശങ്കര്‍, അഷ്‌റഫ്‌ കിഴുപ്പിള്ളിക്കര, യഹ്‌യ കൊടുങ്ങല്ലൂര്‍, മാള മൊഹിയുദ്ദീന്‍, അബ്‌ദുല്‍ അസീസ്‌ കോഴിക്കോട്‌, അഷ്‌റഫ്‌ വടക്കേവിള, അബ്‌ദുള്ള വല്ലാഞ്ചിറ, ഹരികൃഷ്‌ണന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സമ്മേളനത്തോടനുബന്‌ധിച്ച്‌ നടന്ന കലാപരിപാടികള്‍ക്ക്‌ യു.ബി. മണികണ്‌ഠന്‍, നിസാര്‍ മമ്പാട്‌, രാജു തൃശൂര്‍, ഭോജ രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രണിത സുരേഷിന്‍േറയും നിസാര്‍ മമ്പാടിന്‍േറയും നേതൃത്വത്തില്‍ നടന്ന സംഗീത മത്‌സരം ഏറെ പുതുമയുണര്‍ത്തി. വിനു നാട്ടിക, ഷാജി വെമ്പല്ലൂര്‍, സലിം ചിറയ്‌ക്കല്‍, വിന്‍സന്‍റ്‌ മഞ്ഞിലാസ്‌, എ.ടി സത്താര്‍, കെ.എച്ച്‌ കബീര്‍, ജോമോന്‍, പി.ഡി ആന്‍റണി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജനറല്‍ കണ്‍വീനര്‍ യു.ബി മണികണ്‌ഠന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി നാസര്‍ വലപ്പാട്‌ നന്ദിയും രേഖപ്പെടുത്തി.
കൊലപാതക രാഷ്‌ട്രീയത്തിനെതിരെ പ്രവാസലോകം പ്രതിഷേധിക്കണം: എം.പി. വിന്‍സന്റ്‌ എംഎല്‍എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക