Image

മസ്‌ക്കറ്റില്‍ എയര്‍ ഇന്ത്യ അനിശ്ചിതാവസ്ഥ മുന്‍നിര്‍ത്തി വിമാനങ്ങള്‍ റദ്ദാക്കുന്നു

സേവ്യര്‍ കാവാലം Published on 29 May, 2012
മസ്‌ക്കറ്റില്‍ എയര്‍ ഇന്ത്യ അനിശ്ചിതാവസ്ഥ മുന്‍നിര്‍ത്തി വിമാനങ്ങള്‍ റദ്ദാക്കുന്നു
മസ്‌ക്കറ്റ്‌: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം മൂലമുള്ള അനിശ്ചിതാവസ്ഥ മുന്‍നിര്‍ത്തി മേയ്‌ 28 മുതല്‍ ജൂണ്‍ 30 വരെ മസ്‌ക്കറ്റ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്നും സലാലയില്‍നിന്നുമുള്ള പല വിമാനങ്ങളും റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്‌തുകൊണ്‌ട്‌ എയര്‍ ഇന്ത്യ ഒമാന്‍ കണ്‍ട്രി മാനേജര്‍ മൊഹിദ്‌ സെയിന്‍ പത്രകുറിപ്പിറക്കി.

മേയ്‌ 29, ജൂണ്‍ 5, 12, 19, 26 ദിവസങ്ങളില്‍ തിരുവനന്തപുരം വിമാനം റദ്ദാക്കി. വെള്ളിയാഴ്‌ചകളിലെ വിമാനം ജൂണ്‍ 1, 8, 15, 22, 29 ദിവസങ്ങളില്‍ മുംബൈ വഴി തിരുവനന്തപുരത്തേയ്‌ക്ക്‌ സര്‍വീസ്‌ നടത്തും. മേയ്‌ 27 ലെ വിമാനം ഒഴിച്ച്‌ ഞായറാഴ്‌ചത്തെ വിമാനങ്ങള്‍ മാറ്റമില്ലാതെ സര്‍വീസ്‌ നടത്തും. ഈ വിമാനം മുംബൈ വഴി ആയിരിക്കും സര്‍വീസ്‌ നടത്തുക.

നിലവില്‍ ഷാര്‍ജ വഴി കരിപ്പൂരിലേയ്‌ക്ക്‌ നടത്തുന്ന തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ വിമാനങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ്‌ നടത്തും.

കോഴിക്കോട്ടേയ്‌ക്കുള്ള ഞായര്‍, ചൊവ്വ ദിവസങ്ങളിലെ വിമാനങ്ങള്‍ റദ്ദ്‌ ചെയ്‌തു. ഇതു പ്രകാരം മേയ്‌ 29, ജൂണ്‍ 3, 5, 10, 12, 17, 19, 24, 26 തീയതികളില്‍ ഈ സെക്‌ടറിലേയ്‌ക്ക്‌ സര്‍വീസ്‌ ഉണ്‌ടാകില്ല. സലാല വിമാനത്താവളത്തില്‍ നിന്നുള്ള ജൂണ്‍ 1, 8, 15, 22, 29 തീയതികളില്‍ കോഴിക്കോട്‌ വിമാനം തിരുവനന്തപുരം വഴി കരിപ്പൂരിലെത്തും. ആഴ്‌ചയില്‍ മൂന്നു ദിവസം മംഗലാപുരത്തേയ്‌ക്കും കൊച്ചിയിലേയ്‌ക്കും നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനങ്ങളും ഷെഡ്യൂള്‍ പ്രകാരം സര്‍വീസ്‌ നടത്തും.

ജൂണ്‍ 7, 14, 21, 28 വ്യാഴാഴ്‌ചകളില്‍ തിരുവനന്തപുരത്തേയ്‌ക്കുള്ള ഫ്‌ളൈറ്റുകള്‍ കൊച്ചിയില്‍ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കും. യാത്രക്കാരെ ബസില്‍ തിരുവനന്തപുരത്ത്‌ എത്തിക്കും.

എയര്‍ ഇന്ത്യയുടെ ഡല്‍ഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്‌, എന്നിവിടങ്ങളിലേയ്‌ക്കുള്ള ദിവസേന സര്‍വീസും ബാംഗളൂര്‍, ഹൈദരാബാദ്‌ എന്നിവിടങ്ങളിലേയ്‌ക്ക്‌ ആഴ്‌ചയില്‍ മൂന്നു ദിവസവും നടത്തുന്ന സര്‍വീസും മുടക്കമില്ലാതെ നടത്തും.
മസ്‌ക്കറ്റില്‍ എയര്‍ ഇന്ത്യ അനിശ്ചിതാവസ്ഥ മുന്‍നിര്‍ത്തി വിമാനങ്ങള്‍ റദ്ദാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക