Image

ദുബായില്‍ മലയാളി ജീവനക്കാരെ ആക്രമിച്ചു കൊള്ളയടിച്ചു; ഒരാള്‍ക്ക്‌ വെട്ടേറ്റു

Published on 29 May, 2012
ദുബായില്‍ മലയാളി ജീവനക്കാരെ ആക്രമിച്ചു കൊള്ളയടിച്ചു; ഒരാള്‍ക്ക്‌ വെട്ടേറ്റു
ദൈദ്‌: ദൈദില്‍ നിന്ന്‌ 25 കിലോമീറ്റര്‍ അകലെ അല്‍ ഖൈലില്‍ മലയാളി ജീവനക്കാരെ ആക്രമിച്ച്‌ പത്തംഗ സംഘം കവര്‍ച്ച നടത്തി. ഒരാള്‍ക്ക്‌ വെട്ടേറ്റു. തലക്കും വയറിനും പരിക്കേറ്റ ഇയാളെ ദൈദ്‌ ഗവണ്‍മെന്‍റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. അഡ്‌നോക്‌, എപ്‌കോ തുടങ്ങിയ കമ്പനികളില്‍ നിന്നും ഡീസല്‍ ശേഖരിച്ച്‌ യാര്‍ഡില്‍ സൂക്ഷിച്ച്‌ വിതരണം ചെയ്യുന്ന വോള്‍ടെക്‌ ഡീസല്‍ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനിയിലാണ്‌ അഫ്‌ഗാനികളും പാകിസ്‌താനികളും ഉള്‍പ്പെടുന്നതെന്ന്‌ സംശയിക്കുന്ന സംഘം കൊള്ള നടത്തിയത്‌. 40,000 ദിര്‍ഹവും ഒപ്പിട്ടുവെച്ച ചെക്കുകളും നാല്‌ ജീവനക്കാരുടെ പാസ്‌പോര്‍ട്ടും അടങ്ങിയ ലോക്കര്‍ സംഘം കവര്‍ന്നു. അവിടെയുണ്ടായിരുന്ന അഞ്ച്‌ ജീവനക്കാരുടെ പക്കലുണ്ടായിരുന്ന ഒമ്പത്‌ മൊബൈലുകളും വാച്ചും പഴ്‌സും നഷ്ടപ്പെട്ടിട്ടുണ്ട്‌.

അക്കൗണ്ടന്‍റ്‌ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഹരി കിഷോറിനാണ്‌ (25) വെട്ടേറ്റത്‌. ഇയാള്‍ക്ക്‌ തലയിലെ രണ്ട്‌ മുറിവുകളില്‍ എട്ട്‌ വീതം തുന്നലും വയറ്റില്‍ 26 തുന്നലുമുണ്ട്‌. സഹപ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി അജിത്തിനും പരിക്കേറ്റിരുന്നു. ദൈദ്‌റാസല്‍ഖൈമ അതിര്‍ത്തിയിലുള്ള സ്ഥലമായതിനാല്‍ റാകില്‍പ്പെട്ട ദിഗ്‌ദാക പൊലീസ്‌ ആണ്‌ കേസെടുത്ത്‌ സംഭവം അന്വേഷിക്കുന്നത്‌. സംഘാംഗത്തിലൊരാള്‍ ഒന്നര വര്‍ഷം മുമ്പ്‌ കമ്പനിയുമായി ഇടപാട്‌ നടത്തിയ ആള്‍ ആണെന്ന്‌ കമ്പനി പി.ആര്‍.ഒയും കോഴിക്കോട്‌ കുറ്റിയാടി സ്വദേശിയുമായ ഷാജി പറഞ്ഞു.
ദുബായില്‍ മലയാളി ജീവനക്കാരെ ആക്രമിച്ചു കൊള്ളയടിച്ചു; ഒരാള്‍ക്ക്‌ വെട്ടേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക