Image

ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എളമരം കരീം

Published on 30 May, 2012
ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എളമരം കരീം
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പറഞ്ഞു. കേസില്‍ കസ്റഡിയിലെടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് മൂന്നാം മുറ പ്രയോഗിക്കുകയായിരുന്നു. ഈ നിയമവിരുദ്ധമായ പ്രവര്‍ത്തനം ജനങ്ങളുടെ ശ്രദ്ധയില്‍പെടുത്താന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളുവെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു. പൌരന്‍മാരുടെ അവകാശധ്വംസനങ്ങള്‍ പൊതുജനമധ്യത്തില്‍ ഉന്നയിക്കുകയെന്നത് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ കടമയാണെന്നും എളമരം പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കെ.വി. സന്തോഷ് കുമാറിനെ വടകരയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് എളമരം കരീമിനെതിരേ പോലീസ് കേസെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക