Image

പയ്യോളിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Published on 30 May, 2012
പയ്യോളിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കോഴിക്കോട്: അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറി കാറിലിടിച്ച് കാര്‍ യാത്രക്കാരനായ ഒരാള്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി ടിപിസി മഹലില്‍ താമസിക്കുന്ന അബൂബക്കര്‍ (46) ആണ് മരിച്ചത്. പയ്യോളിയില്‍ രാവിലെ ആറിനായിരുന്നു അപകടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കാസര്‍കോട്ടേക്കുപോവുകയായിരുന്ന സംഘം സഞ്ചരിച്ച കാറിലാണ് ടിപ്പര്‍ ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. മരിച്ച അബൂബക്കറിന്റെ മകളുടെ ഭര്‍ത്താവിനെ വിദേശത്തേക്ക് യാത്രയയക്കാനായി കരിപ്പീരില്‍ പോയി തിരിച്ചുവരുകയായിരുന്നു സംഘം. സൌദിയില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു അബൂബക്കര്‍. അപകടത്തില്‍ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ, മകന്‍ ഫവാസ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാറിലുണ്ടായിരുന്ന മകള്‍ ഫാഹിദക്കും കാര്‍ ഡൈവര്‍ സുഫിയാനും പരിക്കില്ലാതെ രക്ഷപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക