Image

മാധ്യമങ്ങള്‍ക്കെതിരേ കോടതിയെ സമീപിച്ച സിപിഎം നടപടി വിചിത്രമെന്ന് ചെന്നിത്തല

Published on 31 May, 2012
മാധ്യമങ്ങള്‍ക്കെതിരേ കോടതിയെ സമീപിച്ച സിപിഎം നടപടി വിചിത്രമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരേ കോടതിയെ സമീപിച്ച സിപിഎം നടപടി വിചിത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. റഷ്യയിലെ ഇരുമ്പുമറയെ ഓര്‍മിപ്പിക്കുന്നതാണ് സിപിഎമ്മിന്റെ നടപടിയെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചോര്‍ത്തുന്ന പോലീസുകാര്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയെസമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക