Image

അനാശാസ്യം: ചാവക്കാട് നഗരസഭാ സെക്രട്ടറി അറസ്റ്റില്‍

Published on 31 May, 2012
അനാശാസ്യം: ചാവക്കാട് നഗരസഭാ സെക്രട്ടറി അറസ്റ്റില്‍
ചാവക്കാട്: നഗരസഭാ സെക്രട്ടറിയേയും സ്ത്രീയേയും അനാശാസ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് നഗരസഭ സെക്രട്ടറി കായംകുളം കാര്‍ത്തികപ്പിള്ളി സ്വദേശി സാംജി ഡേവിഡ് (47) പാലക്കാട് സ്വദേശിനിയായ 42-കാരി എന്നിവരെ സിഐ എസ്.സുദര്‍ശന്‍ ഇന്നലെ രാത്രിയാണ് പിടികൂടിയത്.

സെക്രട്ടറിയുടെ മുതുവട്ടൂരിലുള്ള നഗരസഭാ ക്വാര്‍ട്ടേഴ്‌സില്‍ സ്ത്രീ എത്തിയതറിഞ്ഞ നാട്ടുകാര്‍ വീടു വളയുകയായിരുന്നു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. തുടര്‍ന്ന് പോലീസിനെ അറിയിച്ചു. സിഐയുടെ നേതൃത്വത്തില്‍ ചാവക്കാട് പോലീസെത്തി ഇന്നലെ രാത്രി പത്തോടെ ഇരുവരെയും പിടികൂടുകയായിരുന്നു. ചോദ്യംചെയ്തപ്പോള്‍ സ്ത്രീ അടുത്ത ബന്ധുവാണെന്നും ചില കാര്യങ്ങള്‍ക്കായി വന്നതാണെന്നും പറഞ്ഞ് സെക്രട്ടറി രക്ഷപ്പെടാന്‍ ശ്രമിച്ചു.

പിന്നീട് ഇരുവരെയും വൈദ്യപരിശോധനയ്ക്ക ്‌ വിധേയമാക്കി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവമറിഞ്ഞ് വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക