Image

ടി.പി. വധക്കേസ്: പ്രതികളെ പോലീസ് പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

Published on 31 May, 2012
ടി.പി. വധക്കേസ്: പ്രതികളെ പോലീസ് പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പോലീസ് പീഡിപ്പിക്കുന്നുവെന്ന സിപിഎം ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സി.എച്ച് അശോകനോട് അച്ഛന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് അദ്ദേഹത്തിന്റെ മകന്‍ ചോദിച്ചപ്പോള്‍ മാന്യമായിട്ടാണ് പോലീസ് പെരുമാറിയതെന്നായിരുന്നു മറുപടി. പോലീസ് പീഡിപ്പിച്ചെന്ന് കോടതിയില്‍ പരാതി നല്‍കിയവരോട് എന്തുകൊണ്ടാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്ന ചോദ്യമാണ് കോടതി ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്‌ടെന്നും പരിശോധനാഫലം വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം ഓഫീസ് സെക്രട്ടറി ബാബുവിനെ പീഡിപ്പിച്ചെന്ന് പറയുന്ന സിപിഎം എന്തുകൊണ്ടാണ് ബാബുവിനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഹാജരാക്കാഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. എം.എം. മണിയെ ആര് പീഡിപ്പിച്ചിട്ടാണ് ഈ അഭിപ്രായമൊക്കെ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക