Image

സാമ്പത്തിക വളര്‍ച്ചാ നിരക്കിലും ആഭ്യന്തര ഉല്‍പാദന രംഗത്ത്‌ വന്‍ ഇടിവ്‌

Published on 31 May, 2012
സാമ്പത്തിക വളര്‍ച്ചാ നിരക്കിലും ആഭ്യന്തര ഉല്‍പാദന രംഗത്ത്‌ വന്‍ ഇടിവ്‌
ന്യൂഡല്‍ഹി: രാജ്യത്തിന്റ സാമ്പത്തിക വളര്‍ച്ചാ നിരക്കിലും, ആഭ്യന്തര ഉത്‌പാദന രംഗത്തും കനത്ത ഇടിവ്‌ രേഖപ്പെടുത്തി. 2011 2012 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനമാണ്‌ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.4 ശതമാനാമയിരുന്നു ഇത്‌. മൂന്ന്‌ വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കിലാണ്‌ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നേരിടുന്നത്‌.

ആഭ്യന്തര ഉല്‍പാദന രംഗത്തും വന്‍ ഇടിവ്‌ രേഖപ്പെടുത്തി. 2012 മാര്‍ച്ചില്‍ അവസാനിച്ച കണക്കനുസരിച്ച്‌ ഇക്കാലയളവില്‍ വളര്‍ച്ച 5.3 ശതമാനമായി താഴ്‌ന്നു. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 6.1 ശതമാനാമായിരുന്നു വളര്‍ച്ചാ നിരക്ക്‌. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 9.2 ശതമാനമായിരുന്നു ഇത്‌.

രൂപയുടെ മൂല്യത്തിനും വന്‍ ഇടിവാണുണ്ടായത്‌. ഡോളറിന്‌ 56.52 രൂപയെന്ന നിലയിലേക്ക്‌ വ്യാഴാഴ്‌ച രാവിലെ രൂപയുടെ മൂല്യം താഴ്‌ന്നു. ഓഹരി വിപണിയിലും കനത്ത ഇടിവുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക