Image

മദ്രസ പൊതുപരീക്ഷ: 97 ശതമാനം വിജയം

ഷക്കീബ്‌ കൊളക്കാടന്‍ Published on 31 May, 2012
മദ്രസ പൊതുപരീക്ഷ: 97 ശതമാനം വിജയം
റിയാദ്‌: മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി, കേരളയുടെ പാഠ്യപദ്ധതിയനുസരിച്ച്‌ സൗദി അറേബ്യയിലെ അഞ്ച്‌ കേന്ദ്രങ്ങളില്‍വെച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അഞ്ചാം ക്ലാസ്‌ പൊതുപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 209 വിദ്യാര്‍ഥികളില്‍നിന്ന്‌ 203 പേര്‍ വിജയിച്ചപ്പോള്‍ റിയാദില്‍ നിന്നുള്ള ദാന അഷ്‌റഫ്‌ ഒന്നാം റാങ്ക്‌ കരസ്ഥമാക്കി. ജിദ്ദയില്‍ നിന്നുള്ള ജുവൈന്‍ താഹിര്‍ രണ്ടാം റാങ്കിനും റിയാദില്‍ നിന്നുള്ള ഷാനിദ്‌ ഖാന്‍ മൂന്നാം റാങ്കിനും അര്‍ഹരായി.

ഖുര്‍ആന്‍, ഹദീസ്‌, ഫിഖ്‌ഹ്‌, ചരിത്രം, അറബിക്‌ എന്നീ വിഷയങ്ങളില്‍ 50 മാര്‍ക്ക്‌ വീതം ആകെ 250 മാര്‍ക്കിന്‌ നടന്മിയ പൊതുപരീക്ഷയില്‍ 241.5 മാര്‍ക്ക്‌ നേടിയാണ്‌ ദാന ഒന്നാം സ്ഥാനന്മെന്മിയത്‌.
ജിദ്ദയിലെ ഇമാം ബുഖാരി മദ്രസ, റിയാദിലെ അല്‍ ആലിയ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍, അല്‍കോബാറിലെ മദ്‌റസതുല്‍ ഖുര്‍ആന്‍, ജുബൈലിലെ അന്നൂര്‍ മദ്രസ, മക്കയിലെ അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയ്യ എന്നീ കേന്ദ്രങ്ങളില്‍വെച്ച്‌ ഏപ്രില്‍ അവസാനത്തിലും മെയ്‌ ആദ്യത്തിലുമായി ഒരേ സമയം നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയം കേന്ദ്രീകൃത സ്വഭാവത്തിലാണ്‌ നടത്തിയത്‌.

www.madrasaexam.com എന്ന വെബ്‌സൈറ്റില്‍ നാലക്ക റോള്‍ നമ്പര്‍ ഉപയോഗിച്ച്‌ ലോഗ്‌-ഇന്‍ ചെയ്‌താല്‍ പരീക്ഷാഫലം വിദ്യാര്‍ഥികള്‍ക്ക്‌ ലഭ്യമാകും. കൂടാതെ പ്രിന്‍റ്‌ചെയ്‌ത മാര്‍ക്ക്‌ ലിസ്‌റ്റും വിതരണത്തിന്‌ തയാറായിട്ടുണ്ടെന്ന്‌ മുഖ്യ പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമാണ്‌ പരീക്ഷക്ക്‌ ഹാജറായ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ്‌ മൂല്യനിര്‍ണയന്മില്‍നിന്ന്‌ ബോധ്യമായതെന്നും സൂക്ഷ്‌മവും സുതാര്യവുമായ കേന്ദ്രീകൃത മൂല്യനിര്‍ണയ രീതിയാണ്‌ പരീക്ഷാ ബോര്‍ഡ്‌ സ്വീകരിച്ചതെന്നും പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. 57 വിദ്യാര്‍ഥികള്‍ക്ക്‌ ഡിസ്‌റ്റിംഗ്‌ഷനും 97 പേര്‍ക്ക്‌ ഫസ്‌റ്റ്‌ ക്ലാസും ലഭിച്ചത്‌ ഉന്നത വിദ്യാഭ്യാസനിലവാരത്തിന്‍െറ നിദര്‍ശനമാണെന്നും ബോര്‍ഡ്‌ അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മദ്രസ പൊതുപരീക്ഷ: 97 ശതമാനം വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക