Image

കടല്‍ക്കൊല: ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി

Published on 31 May, 2012
കടല്‍ക്കൊല: ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റലിയുടെ നിയമവ്യവസ്ഥയെ ഇന്ത്യ വെല്ലുവിളിക്കുകയാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗിയൂലിയോ ടെര്‍സി. കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷിക്കാനൊന്നുമില്ലെന്നും ഇറ്റാലിയന്‍ നിയമവ്യവസ്ഥയെ ഇന്ത്യ തുടര്‍ച്ചയായി വെല്ലുവിളിക്കുന്ന സാഹചര്യത്തില്‍ ഇതൊരു വിജയമായി കാണാനാവില്ലെന്നും ടെര്‍സി പറഞ്ഞു. 

ഇറ്റാലിയന്‍ സെനറ്റില്‍ പ്രസംഗിക്കവെയാണ് ടെര്‍സി ഇന്ത്യക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രശ്‌നത്തില്‍ ഇന്ത്യ ഇതുവരെ സ്വീകരിച്ച നിലപാട് രാജ്യാന്തര നിയമങ്ങള്‍ക്ക് എതിരാണ്. രാജ്യാന്തര തലത്തില്‍ കടല്‍ക്കൊള്ളയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ വെള്ളം ചേര്‍ക്കുകയാണെന്നും ടെര്‍സി ആരോപിച്ചു. 

ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം നല്‍കാന്‍ കോടതി മുന്നോട്ടുവെച്ച ഉപാധാകളെക്കുറിച്ച് പ്രതിരോധമന്ത്രി ഗിയാംപൗളോ ഡി പൗളയുമായി ചര്‍ച്ച ചെയ്യുമെന്നും ടെര്‍സി വ്യക്തമാക്കി. കടല്‍ക്കൊലക്കേസില്‍ ഫെബ്രുവരി 19ന് അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി മിലാനോ, സാല്‍വെത്തോറെ ജീറോണ്‍ എന്നിവര്‍ക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചതിനോട് സെനറ്റില്‍ പ്രതികരിക്കുകയായിരുന്നു ടെര്‍സി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക