Image

കല്‍ക്കരിപ്പാട വിതരണത്തിലെ ക്രമക്കേട്: സിബിഐ അന്വേഷണത്തിന് സിവിസി ശിപാര്‍ശ

Published on 31 May, 2012
കല്‍ക്കരിപ്പാട വിതരണത്തിലെ ക്രമക്കേട്: സിബിഐ അന്വേഷണത്തിന് സിവിസി ശിപാര്‍ശ

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാട വിതരണത്തിലെ ക്രമക്കേടിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍(സിവിസി) ശിപാര്‍ശ ചെയ്തു. 2006 മുതല്‍ 2009വരെയുള്ള കാലയളവില്‍ കല്‍ക്കരിപ്പാടങ്ങളില്‍ ലേലം ചെയ്യാതെ ഖനനാനുമതി നല്‍കിയതിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് സിവിസി ശിപാര്‍ശ ചെയ്തിരിക്കുന്നത്. 

കല്‍ക്കരിപ്പാടങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്കു ഖനനാനുമതി നല്‍കിയതിനെത്തുടര്‍ന്നു പൊതുഖജനാവിന് 1,80,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

2006 നവംബര്‍ മുതല്‍ 2009 മെയ് വരെ കല്‍ക്കരി വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായിരുന്നു വഹിച്ചിരുന്നത്. ഇക്കാലത്ത് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയതില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. ഇക്കാലയളവില്‍ 2224 കല്‍ക്കരി ബ്ലോക്കുകളില്‍ ഖനനം നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായെന്നും ആരോപണമുയര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക