Image

ഡ്രാഗണ്‍ ഭൂമിയില്‍ തിരിച്ചെത്തി

Published on 31 May, 2012
ഡ്രാഗണ്‍ ഭൂമിയില്‍ തിരിച്ചെത്തി
കേപ് കാനവെറല്‍: അന്താരാഷ്ട്ര ബഹിരാകാശനിലയം സന്ദര്‍ശിച്ച ലോകത്തിലെ ആദ്യ സ്വകാര്യ പേടകമായ 'ഡ്രാഗണ്‍' ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം, രാത്രി 9.40ഓടെ പസഫിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ പതിച്ചത്. മെക്സിക്കോയിലെ ബാജാ കാലിഫോര്‍ണയയ്ക്കു 800 കിലോമീറ്റര്‍ അകലെയാണ് ഡ്രാഗണ്‍ വീണത്. അമേരിക്കയിലെ സ്വകാര്യകമ്പനിയായ സ്പെയ്സ് എക്സാണ് (സ്പെയ്സ് എക്സ്പ്ളൊറേഷന്‍ ടെക്നോളജീസ്) മേയ് 22ന് ഡ്രാഗണെ വിക്ഷേപിച്ചത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ളവര്‍ക്കു ഭക്ഷണവും വെള്ളവും വിവിധ ഉപകരണങ്ങളുമടക്കം 544 കിലോഗ്രാം സാധനങ്ങളുമായിട്ടായിരുന്നു യാത്ര. സ്പെയ്സ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണെ നിലയത്തിലെത്തിച്ചത്. ഡ്രാഗണ്‍ സ്വകാര്യ പേടകമാണെങ്കിലും നാസയാണ് ദൌത്യത്തിന്റെ പാതി ചെലവ് വഹിച്ചത്. ഇതോടെ സ്വന്തം വാഹനം ബഹിരാകാശത്തെത്തിക്കുന്ന ആദ്യ സ്വകാര്യകമ്പനിയായി സ്പെയ്സ് എക്സ്. എലണ്‍ മസ്ക് എന്ന കോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക