Image

പാര്‍ട്ടിക്കെതിരെ വീണ്ടും വിഎസ് ആഞ്ഞടിക്കുന്നു

Published on 31 May, 2012
പാര്‍ട്ടിക്കെതിരെ വീണ്ടും വിഎസ് ആഞ്ഞടിക്കുന്നു
കോഴിക്കോട്: സിപിഎം നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും വാളുയര്‍ത്തുന്നു. അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുന്നത് പാര്‍ട്ടിയുടെ നയമല്ലെന്ന് വ്യക്തമാക്കിയ വിഎസ് മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കിയത് ശരിയല്ലെന്നും പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സിപിഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ മനപൂര്‍വം കളിക്കുകയാണെന്ന് ആരോപിച്ച സിപിഎം നേതൃത്വം കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ സിപിഎം ഔദ്യോഗികനേതൃത്വത്തിന്റെ തീരുമാനത്തെയാണ് വിഎസ് ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. കോഴിക്കോട് പ്രസ് ക്ളബ്ബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് തങ്ങള്‍ ഒളിവില്‍ പോയത് തൊഴിലാളികള്‍ക്കു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി സമരങ്ങള്‍ വിജയിപ്പിക്കുന്നതിനു പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് തങ്ങള്‍ ഒളിപ്പില്‍പോയതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കവലപ്രസംഗത്തില്‍ തുറന്നുപറഞ്ഞ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി ഒളിപ്പോയത് എന്തിനാണെന്ന് മാധ്യമങ്ങള്‍ക്ക് വ്യാഖ്യാനിക്കാമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക