ബ്രസല്‍സ്: യാത്ര ചെയ്യാന്‍ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സെര്‍ബിയയെയും മോണ്ടിനെഗ്രോയെയും യൂറോപ്യന്‍ യൂണിയന് ഒഴിവാക്കി. വര്‍ധിച്ചു വരുന്ന കോവിഡ്~19 കേസുകള്‍ പരിഗണിച്ചാണ് നടപടി.
പതിനാല് ദിവസത്തെ കോവിഡ് കേസുകള്‍ താരതമ്യം ചെയ്താണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടിക യൂറോപ്യന്‍ യൂണിയന് തയാറാക്കുന്നത്. അതേസമയം, കാനഡ, ഓസ്ട്രേലിയ, ജപ്പാന്, തായ് ലന്‍ഡ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളെ പുതിയതായി പട്ടികയില്‍ കയറിപ്പറ്റിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍