Image

ഒമ്പത് ഇരട്ടകള്‍ ഒരു സ്‌ക്കൂളില്‍ നിന്നും ഒരേ സമയം ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ചു.

പി.പി.ചെറിയാന്‍ Published on 01 June, 2012
ഒമ്പത് ഇരട്ടകള്‍ ഒരു സ്‌ക്കൂളില്‍ നിന്നും ഒരേ സമയം ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ചു.
കെയ്ല്‍ (ടെക്‌സ്): ഒരു സ്‌ക്കൂളില്‍ നിന്നും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 9 ഇരട്ടകള്‍ ഒരേ സമയം പുറത്തിറങ്ങുക എന്ന അപൂര്‍വ്വ ബഹുമതിക്ക് കെയ്ല്‍ ലെമെന്‍ ഹൈസ്‌ക്കൂള്‍ അര്‍ഹയാകുന്നു.

2012 ല്‍ നടക്കുന്ന ഹൈസ്‌കൂള്‍ ഗ്രാജുവേഷനിലേക്ക് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക. ജൂണ്‍ 1 വെള്ളിയാഴ്ചയാണ് ഈ അപൂര്‍വ്വ സന്ദര്‍ഭത്തിന് ഹൈസ്‌ക്കൂള്‍ സാക്ഷിയാകുന്നത്.

സ്്ക്കൂളില്‍ നിന്നും ഈ വര്‍ഷം ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നു വിദ്യാര്‍ത്ഥികളുടെ അവസാന ലിസ്റ്റ് തയ്യാറാകുന്നതുവരെ ഈ രഹസ്യം പരസ്യമായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്യുന്ന ഇയര്‍ ബുക്കിലാണ് ഒമ്പത് ഇരട്ടകളുടെ പേര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതിനു മുമ്പ് ഇങ്ങനെ ഒരു അവസരം മറ്റൊരു സ്‌ക്കൂളിനും ലഭിച്ചിട്ടില്ല എന്നതാണ് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ അഭിപ്രായപ്പെട്ടത്.
ഒമ്പത് ഇരട്ടകള്‍ ഒരു സ്‌ക്കൂളില്‍ നിന്നും ഒരേ സമയം ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക