Image

സ്‌പെല്ലിങ് ബീ: സ്‌നിഗ്ധ നന്ദിപതി ദേശീയ ചാംപ്യന്‍

Published on 01 June, 2012
സ്‌പെല്ലിങ് ബീ: സ്‌നിഗ്ധ നന്ദിപതി ദേശീയ ചാംപ്യന്‍
വാഷിങ്ടണ്‍ : അമേരിക്കയിലെ പ്രസിദ്ധമായ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഇത്തവണയും ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്ക് നേട്ടം. ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ ഇന്ത്യന്‍ വംശജര്‍ക്കാണ്. ഫൈനല്‍ റൗണ്ടില്‍ ഒന്‍പതു മത്സരാര്‍ഥികളാണ് ഉണ്ടായിരുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ഡിയഗോയില്‍ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാര്‍ഥിയായ സ്‌നിഗ്ധ നന്ദിപതിയാണ് ഈ വര്‍ഷത്തെ സ്‌പെല്ലിങ് ബീ ദേശീയ ചാംപ്യന്‍ . 30,000 ഡോളറും ട്രോഫിയും 2,500 ഡോളര്‍ സേവിങ്‌സ് ബോണ്ടായും 5,000 ഡോളര്‍ സ്‌കോളര്‍ഷിപ്പായും സ്‌നിഗ്ധയ്ക്കു ലഭിക്കും.

അതോടൊപ്പം എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 2,600 ഡോളറിന്റെ റഫറന്‍സ് ബുക്കും കൂടാതെ ഓണ്‍ലൈന്‍ ഭാഷാ പഠനത്തിനും സ്‌നിഗ്ധ അര്‍ഹത നേടി. ഫേïാറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നിന്നുള്ള പതിനാലുവയസുകാരിയായ സ്തുതി മിശ്ര, ന്യൂയോര്‍ക്കില്‍ നിന്നുള്ള പന്ത്രണ്ടുവയസുകാരന്‍ അരവിന്ദ് മഹാംകാളി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ദേശീയ തലത്തിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ 278 പേരാണ് യോഗ്യത നേടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക