Image

മണിയുടെ വിവാദ പ്രസംഗം: കൊലക്കേസുകളിലെ പ്രതികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നു

Published on 01 June, 2012
മണിയുടെ വിവാദ പ്രസംഗം: കൊലക്കേസുകളിലെ പ്രതികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നു
ഉടുമ്പന്‍ചോല: വിവാദമായ പ്രസംഗത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി സൂചിപ്പിച്ച രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റ് അഞ്ചേരി ബേബിയെ വധിച്ച കേസിലെ പ്രതികളില്‍ നിന്നാണ് പോലീസ് രാവിലെ വിവരങ്ങള്‍ ശേഖരിച്ചത്.

1982 നവംബര്‍ 13 നായിരുന്നു ബേബി കൊല്ലപ്പെട്ടത്. ഏഴ് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു പേരാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. ഇവരില്‍ രണ്ടും നാലും പ്രതികളായ മോഹന്‍ ദാസില്‍ നിന്നും ലക്ഷ്മണയില്‍ നിന്നുമാണ് പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്. ഉടുമ്പന്‍ചോല ലോക്കല്‍ കമ്മറ്റിയംഗവും പിന്നീട് ശാന്തന്‍പാറ ഏരിയാ കമ്മറ്റിയംഗവുമായിരുന്നു മോഹന്‍ ദാസ്. ഉടുമ്പന്‍ചോല ലോക്കല്‍ കമ്മറ്റിയംഗമായിരുന്നു ലക്ഷ്മണ.

കഴിഞ്ഞ ദിവസം വിവാദ പ്രസംഗത്തെ തുടര്‍ന്ന് മണിക്കെതിരേ രജിസ്റര്‍ ചെയ്ത കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് ഐജി ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇതില്‍ കേസിലെ സാക്ഷികളുടെ മൊഴികള്‍ മാത്രമായിരുന്നു ഉള്‍പ്പെടുത്തിയത്. മണിക്കെതിരായ കേസിന് ഇത് ബലം നല്‍കില്ലെന്ന വിലയിരുത്തലിലാണ് പോലീസ് പ്രതികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക