Image

തിരുവനന്തപുരത്ത് മെറ്റല്‍കൂനയില്‍ വൃദ്ധന്റെ ജഡം

Published on 01 June, 2012
തിരുവനന്തപുരത്ത് മെറ്റല്‍കൂനയില്‍ വൃദ്ധന്റെ ജഡം
തിരുവനന്തപുരം: റോഡു പണിയ്ക്കായി ഇറക്കിയിരുന്ന മെറ്റല്‍കൂനയില്‍ വൃദ്ധന്റെ മൃതശരീരം. രാവിലെ ഒമ്പതു മണിയോടെ കിഴക്കേക്കോട്ട ശ്രീകണ്ഠേശ്വേരം പാര്‍ക്കിന് സമീപത്തെ മെറ്റല്‍ കൂനയിലാണ് വൃദ്ധന്റെ മൃതശരീരം കണ്െടത്തിയത്. വഞ്ചിയൂര്‍ ഭാഗത്ത് റോഡു പണിയ്ക്കായി ഇറക്കിയിട്ടിരുന്ന മെറ്റലായിരുന്നു ഇത്. ജെ.സിബി കൊണ്ട് മെറ്റല്‍ മാറ്റുന്നതിനിടെയില്‍ വെള്ള മുണ്ടിലും നീല കളറുള്ള ഷര്‍ട്ടിലുമായി പൊതിഞ്ഞ നിലയില്‍ വൃദ്ധന്റെ തലയാണ് ആദ്യം പുറത്തു കണ്ടത്. ശിരസ്സ് ്അറുത്തെടുത്തെ നിലയിലാണെന്നാണ് ആദ്യം പോലീസ് കരുതിയത്. ജീവനക്കാര്‍ ഫോര്‍ട്ട് പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് ഫോര്‍ട്ട് എ.സി രാധാകൃഷ്ണന്‍ നായര്‍ ശംഖുംമുഖം എ.സി വിമല്‍ തമ്പാനൂര്‍ എസ്.ഐ ഷീന്‍ തറയില്‍ ഫോര്‍ട്ട് എസ്.ഐ എസ്.വൈ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്െടന്ന് സംശയിക്കുന്നു. മുഖം നീരു കെട്ടി വീര്‍ത്ത നിലയിലാണ്. ദുര്‍ഗന്ധവും അനുഭവപ്പെട്ടിരുന്നു. സയന്റിഫിക് ഫോറന്‍സിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി. തകര പറമ്പിലേയ്ക്കുള്ള പ്രധാന റോഡിലാണ് മൃതദേഹം കണ്െടത്തിയത്. ഇതിന് സമീപം ധാരാളം വീടുകളും കടകളുമുണ്ട്. പ്രധാന റോഡില്‍ മെറ്റല്‍ കൂനയില്‍ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്െടത്തിയത് നാട്ടുകാരേയും പോലീസിനേയും ഞെട്ടിച്ചിരിക്കുകയാണ്. മറ്റെവിടെയങ്കിലും വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഇവിടെ ഒളിപ്പിച്ചതാണെന്നാണ് പോലീസ് പ്രാഥമികമായി സംശയിച്ചത്. ഇവിടെ അടിപിടിയോ ബഹളമോ അടുത്ത ദിവസങ്ങളില്‍ നടന്നതായി അറിയില്ലെന്നാണ് സമീപ വാസികള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക