Image

ജനാര്‍ധന റെഡ്ഡിക്ക് ജാമ്യം നല്‍കാന്‍ കൈക്കൂലി: ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു

Published on 01 June, 2012
ജനാര്‍ധന റെഡ്ഡിക്ക് ജാമ്യം നല്‍കാന്‍ കൈക്കൂലി: ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു
ഹൈദരാബാദ്: അനധികൃത ഖനന കേസില്‍ അറസ്റിലായിരുന്ന കര്‍ണാടക മുന്‍മന്ത്രി ജനാര്‍ധന റെഡ്ഡിക്ക് ജാമ്യം അനുവദിക്കാന്‍ അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ആന്ധ്ര ഹൈക്കോടതി ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു. ജഡ്ജി ടി. പട്ടാഭി രാമറാവുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റീസ് മധന്‍ ലോക്കൂറിന്റേതാണ് നടപടി.

ഒബുലാപുരം അനധികൃത ഖനനക്കേസില്‍ കഴിഞ്ഞ മാസം 12 നാണ് ജനാര്‍ധന റെഡ്ഡിക്ക് ജാമ്യം അനുവദിച്ചത്. അഴിമതിക്കേസുകളില്‍ കോടതികള്‍ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കെ ജനാര്‍ധന റെഡ്ഡിക്ക് ജാമ്യം അനുവദിച്ചത് അസ്വാഭാവികമായി തോന്നിയിരുന്നു. ഇതേ തുടര്‍ന്ന് സംഭവം അന്വേഷിച്ച സിബിഐ ആണ് കൈക്കൂലി നല്‍കിയ കാര്യം തെളിവു സഹിതം പുറത്തുകൊണ്ടുവന്നത്. രണ്ട് കോടി രൂപ മകന്റെ പേരിലുള്ള ലോക്കറിലും മൂന്ന് കോടി രൂപ മറ്റിടങ്ങളിലുമാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് ആന്ധ്ര ജ്യോതി പത്രം റിപ്പോര്‍ട്ട് ചെയ്തു. ലോക്കര്‍ തുറന്ന് സിബിഐ ഈ തുകയും കണ്ടെടുത്തിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐ നടപടിക്കായി ചീഫ് ജസ്റീസിനെ സമീപിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക