Image

ടാട്രാ ട്രക്ക് ഇടപാട്: ജനറല്‍ വി.കെ. സിംഗ് മാപ്പുപറയണമെന്ന് ബിഇഎംഎല്‍

Published on 01 June, 2012
ടാട്രാ ട്രക്ക് ഇടപാട്: ജനറല്‍ വി.കെ. സിംഗ് മാപ്പുപറയണമെന്ന് ബിഇഎംഎല്‍
ബാംഗളൂര്‍: ടാട്രാ ട്രക്ക് ഇടപാടിന്റെ പേരില്‍ സ്ഥാപനത്തിനെതിരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗിന് പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ നോട്ടീസ് അയച്ചു. മാപ്പുപറയാന്‍ തയാറായില്ലെങ്കില്‍ ജനറല്‍ വി.കെ. സിംഗിനെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്ന് ബിഇഎംഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.ആര്‍.എസ് നടരാജന്‍ ബാംഗളൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൈന്യത്തിലേക്ക് 600 ടാട്രാ ട്രക്കുകള്‍ വാങ്ങാന്‍ വേണ്ടി 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നായിരുന്നു വി.കെ. സിംഗിന്റെ ആരോപണം. ബിഇഎംഎല്‍ ആണ് ടാട്രാ ട്രക്കുകള്‍ സൈന്യത്തിന് വിതരണം ചെയ്യുന്നത്. സ്ഥാപനത്തിനെതിരായ സിംഗിന്റെ ആരോപണങ്ങള്‍ നടരാജന്‍ നിഷേധിച്ചു. കരസേനാ മേധാവി സ്ഥാനത്തുനിന്നും ജനറല്‍ വി.കെ. സിംഗ് ഇന്നലെയാണ് വിരമിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക