Image

കോ​വി​ഡ് വാ​ക്സി​ന്‍: അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് അ​നു​മ​തി

Published on 03 August, 2020
കോ​വി​ഡ് വാ​ക്സി​ന്‍: അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് അ​നു​മ​തി
ന്യൂ​ഡ​ല്‍​ഹി: മ​നു​ഷ്യ​രി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​റ്റി​ന് അ​നു​മ​തി. ഓ​ക്സ്ഫ​ഡ് വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ര​ണ്ട്, മൂ​ന്ന് ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​നാ​ണു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) അ​നു​മ​തി ന​ല്‍​കി​യ​ത്.

വി​ദ​ഗ്ധ സ​മി​തി​യു​ടെ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലി​നു ശേ​ഷ​മാ​ണു ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ഡി​സി​ജി​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​ജി. സോ​മാ​നി അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നു പി​ടി​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. വാ​ക്സി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി​രു​ന്നു. ഏ​ക​ദേ​ശം 1600 പേ​രി​ല്‍ ര​ണ്ട്, മൂ​ന്ന് ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​നാ​ണു തീ​രു​മാ​നം.

പ​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​രാ​കു​ന്ന​വ​ര്‍​ക്ക് ഓ​രോ ഡോ​സ് വാ​ക്സി​ന്‍ വീ​തം നാ​ലാ​ഴ്ച​ത്തെ ഇ​ട​വേ​ള​യി​ല്‍ ന​ല്‍​കും. തു​ട​ര്‍​ന്ന് സു​ര​ക്ഷ സം​ബ​ന്ധി​ച്ചും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി സം​ബ​ന്ധി​ച്ചു​മു​ള്ള വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തും. ഡ​ല്‍​ഹി എ​യിം​സ് ഉ​ള്‍​പ്പെ​ടെ 17 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക