ഇന്ത്യന്‍ ഗവേഷണകയുടെ മരണം: ഞെട്ടലില്‍ ഇന്ത്യന്‍ സമൂഹം
VARTHA
04-Aug-2020
VARTHA
04-Aug-2020

ഹൂസ്റ്റണ്‍: പ്രഭാതസവാരിക്കിറങ്ങിയ ഇന്ത്യന്‍ വംശജയായ ഗവേഷകയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടെക്‌സാസിലെ പ്‌ളാന്റോ സിറ്റിയില്‍ താമസിക്കുന്ന ശര്‍മ്മിഷ്ഠ സെന്നിന്റെ (43) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഫാര്‍മസിസ്റ്റായ ശര്‍മ്മിഷ്ഠ തന്മാത്രാ ജീവശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നതോടൊപ്പം കാന്‍സര്‍ രോഗികളെ പരിചരിക്കുന്നുമുണ്ട്. രണ്ട് കുട്ടികളുള്ള ശര്‍മ്മിഷ്ഠ ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധയുള്ളയാളാണ്. ലെഗസി െ്രെഡവിലെ നദിക്കരികിലായി കിടന്ന മൃതദേഹം വഴിയാത്രക്കാരാണ് ആദ്യം കണ്ടത്.
ഉടന്‍ പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.ഇതുമായി ബന്ധപ്പെട്ട് 29 വയസുള്ള ബകരി അബിയോന മോന്‍ക്രീഫ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊലപാതകം നടന്ന സമയത്ത് തന്നെ ലെഗസി െ്രെഡവിന് അടുത്തുള്ള ഒരു ഫ്‌ളാറ്റില്‍ മോഷണം നടന്നിരുന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കും എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.

ശര്‍മ്മിഷ്ഠയുടെ മരണത്തില്‍ ഇന്ത്യന്‍ സമൂഹം ഞെട്ടലിലാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments