Image

ഛത്തീസ്ഗഢില് 12 മാവോയിസ്റ്റുകള്‍ കീഴടങ്ങി

Published on 10 August, 2020
ഛത്തീസ്ഗഢില് 12 മാവോയിസ്റ്റുകള്‍ കീഴടങ്ങി
റായ്പൂര്;ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയില് 12 മാവോയിസ്റ്റുകള് കീഴടങ്ങിയതായി റിപ്പോര്ട്ട്.ദന്തേവാഡ ജില്ലയില് ലോക്കല് പൊലീസ് നടത്തുന്ന പുനരധിവാസ പദ്ധതിയില് ആകൃഷ്ടരാണെന്നും പൊള്ളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രങ്ങളില് നിരാശരാണെന്നും ഇവര് പറഞ്ഞതായി ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പിടിഐയോട് പറഞ്ഞു.

കീഴടങ്ങിയവരില് ഒരാളായ ചന്തുറാം സേതിയ മൂന്ന് മാവോയിസ്റ്റ് അക്രമണങ്ങളില് ഉള്പ്പെട്ടയാളാണ്. 23 പൊലീസ് ഉദ്യോഗസ്ഥര് കൊല്ലപ്പെട്ട 2008ലെ ഭുസറാസ് ചിങ്ങവം അക്രമത്തില് ഇയാളുണ്ടായിരുന്നു. സേതിയയുടെ തലയ്ക്ക് രണ്ട് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നതെന്ന് സൂപ്രണ്ട് പല്ലവ പറഞ്ഞു.

കീഴടങ്ങിയവരില് നാലുപേരായ ലഖ്മു ഹെംല, സുനില് ടാതി, മനു മാണ്ഡവി, മൈഥുറാം ബര്സ എന്നിവരുടെ തലയ്ക്ക് ഓരോ ലക്ഷം രൂപ വീതമാണ് പാരിതോഷികം. അവശേഷിക്കുന്നവര് മാവോയിസ്റ്റ് ഗ്രൂപ്പുകളില് സജീവമായി പ്രവര്ത്തിക്കുന്നവരാണ്.

'പൊള്ളയായ മാവോയിസ്റ്റ് ആശയങ്ങളില് നിരാശരാണെന്ന് കീഴടങ്ങിയ 12 പേരും ഒരേ സ്വരത്തില് പറയുന്നു. മാത്രമല്ല, നിങ്ങളുടെ ഗ്രാമത്തിലേക്ക് തിരികെ മടങ്ങുക എന്ന പദ്ധതിയില് ഇവര് ആകൃഷ്ടരാകുകയും ചെയ്തിട്ടുണ്ട്'; സൂപ്രണ്ട് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക