Image

ബിഎസ്സ്‌എന്‍എല്‍ അഥവാ ബിഗ്ഗ്‌ സാലറീഡ്‌ഡ്‌ ന്യൂമറസ്‌ ലെയ്‌സീസ്‌!

അനില്‍ പെണ്ണുക്കര Published on 03 June, 2012
ബിഎസ്സ്‌എന്‍എല്‍ അഥവാ ബിഗ്ഗ്‌ സാലറീഡ്‌ഡ്‌ ന്യൂമറസ്‌ ലെയ്‌സീസ്‌!
ബി എസ്സ്‌ എന്‍ എല്ലിനെ രക്ഷിക്കാന്‍ ആര്‍ക്കും ആവില്ല..വകുപ്പാകട്ടെ സ്വകാര്യ ഫോണ്‍ കമ്പനികള്‍ക്ക്‌ സുഗമമായി പ്രവര്‍ത്തിക്കുവാനും ഉപഭോക്താക്കളെ സ്വരൂപിച്ചു നല്‍കാനും പ്രയത്‌നിക്കുന്നു. ബി എസ്സ്‌ എന്‍എല്ലില്‍ ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും ആളില്ല. പരാതി ആരോടും പറഞ്ഞാലും ഒരു രക്ഷയുമില്ല. ഒരു തരത്തിലുമുള്ള സേവനം നല്‍കാനും അവിടെ ആര്‍ക്കും താല്‌പര്യമില്ല.ഒരു ജീവനക്കാരനും പണിയെടുക്കാനും മനസ്സുമില്ല.

പ്രാദേശിക ഓഫീസ്സുകളില്‍ ഫോണിന്റെ പ്രശ്‌നങ്ങള്‍ ബുക്കു ചെയ്യതാലും വിളിച്ചു പറഞ്ഞാലും ശരിയാക്കുവാന്‍ ആളില്ല. ഉള്ളവര്‍ തന്നെ നാട്ടുകാര്യങ്ങളും കൊച്ചുവര്‍ത്താനങ്ങളും പറഞ്ഞിരിക്കുത്‌ കാണാം. അല്ലെങ്കില്‍ കിടന്ന്‌ ഉറങ്ങും. ബിഎസ്സ്‌എന്‍എല്ലിലെ ജീവനക്കാര്‍ ഭാഗ്യമുള്ളവരാണ്‌. നല്ല ശമ്പളമാണ്‌ പഹയന്മാര്‍ക്ക്‌ കിട്ടുത്‌. ഫീല്‍ഡില്‍ പണിയെടുക്കുന്ന വര്‍ക്കന്മാര്‍ക്കു പോലും പ്രതിമാസം 25000 ത്തിനു മീതെ വരുമാനമുണ്ട്‌. കൂടാതെ ഫോള്‍ട്ടുകള്‍ ശരിയാക്കിക്കൊടുക്കുമ്പോള്‍ വീട്ടുകാരുടെ കൈയ്യില്‍ നിന്നും കിന്നു നൂറിനു മീതെയുള്ള പാരിതോഷികവും.

രണ്ടു ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ കുറെ നേരം ചെലവിടാനുള്ള ഭാഗ്യം ഈയുള്ളവന്‌ കിട്ടുകയുണ്ടായി. ജീവനക്കാരുടെ തൊഴിലിനോടുള്ള ശുഷ്‌ക്കാന്തിയും ഇരിക്കുന്ന കൊമ്പിനെക്കുറിച്ചുള്ള ജാഗ്രതയും കണ്ടു. തുരുതുരെ ഫോണ്‍ ഫോള്‍ട്ട കംപ്‌ളെയ്‌ന്റു കോളുകള്‍ വരുന്നു. റിസ്‌പഷനിറ്റ്‌ എല്ലാം രേഖപ്പെടുത്തുന്നുണ്ട്‌. അകത്തു ഫോള്‍ട്ട്‌ പരിഹരിച്ചു കൊടുക്കേണ്ടവര്‍ ചായയും കുടിച്ച്‌ കഥകള്‍ പറഞ്ഞ്‌ പൊ`ിച്ചിരിക്കുന്നു.

`നാട്ടുക്കാരുടെ തെറി മുഴുവന്‍ ഞാന്‍ കേള്‍ക്കണം! എനിക്കു മാസം 4500 രൂപയാണ്‌ ശമ്പളം. അവന്മാരു കുഴികുഴിച്ചു കയറിയതാണ്‌. ദേ കണ്ടോ ഈ മാസത്തെ ശമ്പള ബില്ല്‌ 25900 രൂപ. നിസ്സഹായനായ റിസ്‌പഷനിറ്റ്‌ തന്റെ വ്യസനവും രോഷവും പരാതി ആരോടെന്നില്ലാതെ പറഞ്ഞു.

കഴിഞ്ഞമാസം ബില്ലടച്ചതാണ്‌ ഞാന്‍, ഇിതു വരെയും ഫോകണക്ഷന്‍ തിന്നില്ല. വിളിക്കാവുന്നിടത്തെല്ലാം വിളിച്ചു. എടുത്തത്‌ ഒരിടത്തു മാത്രം. ബില്ലിന്റ പുറകില്‍ കുറെ നമ്പരുകള്‍ പ്രിന്റ്‌ ചെയ്‌ത്‌ വെച്ചിട്ടുണ്ട്‌.ഒരെണ്ണം പോലും വിളിച്ചാല്‍ എടുക്കാനാളില്ല. ലോക്കല്‍ എക്‌സചേഞ്ച്‌ ഓഫീസ്സില്‍ ചെന്നു എസ്സ്‌ ഡി ഒ-യെ കണ്ടു. കുറ്റം ജില്ലയുടേതെന്ന്‌ വിധിച്ച്‌ അദ്ദേഹം കൈയ്യൊഴിഞ്ഞു. ശമ്പളം-55000 രൂപ.
ഡിഇയെ വിളിച്ചു. അദ്ദേഹം ലോക്കല്‍ എഞ്ചീനിയറുടെ ഫോണ്‍ നമ്പര്‍ തന്നു. വീണ്ടും ലോക്കലിലേക്കു വിളിച്ചു. ഉത്തരം പഴയതു തന്നെ!

എസ്സഡിഇ-യെ നേരില്‍ സമീപിച്ചു. അദ്ദേഹം കോമേഴ്‌സ്യല്‍ ഓഫീസറുടെ വിദ്‌ഗ്‌ധചികിത്സയ്‌ക്കായി പറഞ്ഞു വിട്ടു. കമ്പ്യൂട്ടര്‍ നോക്കി എല്ലാം ശരിയായി എന്നുറപ്പിക്കുന്നു.വൈകിട്ടോടെ സംഗതി ഓക്കെ!!. ദിവസങ്ങള്‍ പലതു കഴിഞ്ഞു. 'ഓക്കെ' കുറെ പശു തിന്നു തീര്‍ത്തു. ഫോണ്‍ മാത്രം അനക്കമില്ലാതെ ഇരുന്നു.

ഇരിക്കുന്നിടം കുഴിച്ചു മലമൂത്രം വിസര്‍ജ്ജനം നടത്തുന്ന തിര്യക്കുകള്‍ക്കു കൂടിയുണ്ട്‌ സ്വന്തം ലാവണത്തോടൊരു ആത്മാര്‍ത്ഥത! പൊതുജനത്തിന്റെ പണം കണക്കു പറഞ്ഞ്‌ വാങ്ങി സുഖിക്കുമ്പോള്‍ ഒരല്‌പം നന്ദി സ്വന്തം ജോലിയോടെ കാട്ടിക്കൂടേ? മുന്തിയ ശമ്പളവും വാങ്ങി കൊഴുത്ത ഈ മടിയന്മാര്‍ക്ക്‌ പകല്‍ കഴിയ്‌ക്കാന്‍ ഒരു ഇടത്താവള വിശ്രമകേന്ദ്രം മാത്രമാണ്‌ ബിഎസ്സ്‌എന്‍എല്‍ ഓഫീസ്സ്‌ മുറികള്‍! ഇവിടെ ഫോണുമില്ല സേവനവുമില്ല!

ബിഎസ്സ്‌എന്‍എല്ലിനെ രക്ഷിയ്‌ക്കാന്‍ പുതിയ ഇരയും കൊരുത്ത്‌ ജീവനക്കാരായ അജങ്ങളെ മാടി വിളിക്കുകയാണ്‌ സര്‍ക്കാര്‍! നല്ല പ്രകടനത്തിനു നല്ല കാശ്‌.. ആഗ്രഹിക്കുന്നിടത്തേക്കു സ്ഥലമാറ്റം..ഒക്കെയുണ്ട്‌ പാക്കേജില്‍! പണിചെയ്യാത്തവര്‍ക്കുമുണ്ട്‌ പാക്കേജില്‍ വിഭവം. സ്ഥലമാറ്റം. അതങ്ങു ദൂരെയെവിടെങ്കിലുമായിരിക്കുമെന്നു മാത്രം!

ഓരോ സര്‍ക്കിളും നിശ്ചിത ടാര്‍ജറ്റ്‌ കൈവരിക്കണം. വിറ്റുവരവ്‌ ഓരോ മാസവും പരിശോധിക്കും. ബിഎസ്സഎല്‍ മോശമായി പ്രവര്‍ത്തിക്കുന്നുവെന്ന ഭൂതോദയം നമ്മുടെ സര്‍ക്കാരിനു ഉണ്ടായതിപ്പോഴാണ്‌.
2009-2010-ല്‍ ബിഎസ്സ്‌എന്‍എല്ലിനു 1823 കോടിയുടെ നഷ്‌ടമാണ്‌, ജീവനക്കാര്‍ തങ്ങളുടെ മികച്ച സേവനം വഴി വകുപ്പിനും രാജ്യത്തിനും കാഴ്‌ചവെച്ചത്‌! 2005-2006-ല്‍ 10000 കോടി ലാഭമുണ്ടാക്കിയ ബിഎസ്സ്‌എന്‍എല്‍ ആണ്‌ ഇങ്ങനെ ചരിത്രം കുറിച്ച്‌ 'സീറോ' ആയ ഹീറോ.

മൊബൈല്‍ വരിക്കാരുടെ എണ്ണത്തിലും ബിഎസ്സ്‌എന്‍എല്ലിനു ബദ്ധപ്പാടു കുറഞ്ഞു കിട്ടി..ഇപ്പോള്‍ അക്കാര്യത്തില്‍ അഞ്ചാം സാഥാനത്തേക്കു മാറി നിന്നു സ്വകാര്യ കമ്പനികള്‍ക്കു സലാം പോടുകയാണ്‌, ബിഗ്ഗ്‌ സാലറീഡ്‌ഡ്‌ ന്യൂമറസ്‌ ലെയ്‌സീസ്‌ അഥവാ ബിഎസ്സ്‌എന്‍എല്‍! മിടുക്കന്മാര്‍!

തൊഴിലാളി സംഘനയെ നിലനിര്‍ത്താനെങ്കിലും ഈ കൊമ്പ്‌ മുറച്ചിടല്ലേ സുഖിന്മാന്മാരേ!
ബിഎസ്സ്‌എന്‍എല്‍ അഥവാ ബിഗ്ഗ്‌ സാലറീഡ്‌ഡ്‌ ന്യൂമറസ്‌ ലെയ്‌സീസ്‌!
ബിഎസ്സ്‌എന്‍എല്‍ അഥവാ ബിഗ്ഗ്‌ സാലറീഡ്‌ഡ്‌ ന്യൂമറസ്‌ ലെയ്‌സീസ്‌!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക