Image

പെട്രോളിയം കമ്പനികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വയലാര്‍ രവി

Published on 04 June, 2012
പെട്രോളിയം കമ്പനികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വയലാര്‍ രവി
കൊച്ചി: പെട്രോളിയം കമ്പനികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. കമ്പനികളുടെ ബാലന്‍സ് ഷീറ്റ് കണ്ടിട്ടാണ് കമ്പനികള്‍ ലാഭത്തിലാണെന്ന് താന്‍ പറഞ്ഞതെന്നും അതിനു മറുപടി പറഞ്ഞ ഉദ്യോഗസ്ഥരോട് വാദിക്കാനില്ലെന്നും പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയോട് കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും വയലാര്‍ രവി കൊച്ചിയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പെട്രോളിയം മന്ത്രാലയം മറുപടി നല്‍കണമെന്നും വയലാര്‍ രവി പറഞ്ഞു. അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്നത് യുപിഎ സര്‍ക്കാരിനെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക