കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു
Published on 24 September, 2020
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ. ബസവകല്യാണ്‍ നാരായണ്‍ റാവു(66) കോവിഡ് ബാധിച്ച് മരിച്ചു. ബീഡറില് നിന്നുള്ള എം.എം.എല്‍എയാണ് അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 3.55ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
സെപ്തംബര്‍ ഒന്നിനാണ് നാരായണ്‍ റാവുവിന് കോവിഡ് സ്ഥിരീകരീച്ചത്. തുടര്‍ന്ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
നാരായണ്‍ റാവുവിന്റെ മരണത്തില്‍ കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല