Image

ഹൃദയാഘാതം; കപില്‍ ദേവ് ആശുപത്രിയില്‍, അടിയന്തര ശസ്‌ത്രക്രിയ

Published on 23 October, 2020
ഹൃദയാഘാതം; കപില്‍ ദേവ് ആശുപത്രിയില്‍, അടിയന്തര ശസ്‌ത്രക്രിയ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ ഫോര്‍ടിസ് എസ്‌കോര്‍ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 61കാരനായ കപിലിനെ ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.


കപിലിന്‍െ്‌റ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും കുടുംബാംഗങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകരും മാധ്യമങ്ങളും. ഹരിയാനക്കാരനായ കപില്‍ദേവ് 1978ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ദേശീയ ടീമില്‍ എത്തിയത്. 1984ല്‍ കപിലിന്‍െ്‌റ ചെകുത്താന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ടീം ഇന്ത്യയ്ക്ക് ഏകദിന ക്രിക്കറ്റില്‍ ആദ്യ ലോകകിരീടം നേടിക്കൊടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക