Image

നിത്യാനന്ദ സ്വാമി വീണ്ടും വിവാദത്തില്‍: പോലീസ്‌ അറസ്റ്റ്‌ വാറന്‍ഡ്‌ പുറപ്പെടുവിച്ചു

Published on 11 June, 2012
നിത്യാനന്ദ സ്വാമി വീണ്ടും വിവാദത്തില്‍: പോലീസ്‌ അറസ്റ്റ്‌ വാറന്‍ഡ്‌ പുറപ്പെടുവിച്ചു
ബാംഗളൂര്‍: മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ലൈംഗിക കേസിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച നിത്യാനന്ദ സ്വാമി വീണ്ടും വിവാദത്തില്‍. സ്വാമിക്കെതിരേ കര്‍ണാടക പോലീസ്‌ അറസ്റ്റ്‌ വാറന്‍ഡ്‌ പുറപ്പെടുവിച്ചു. അമേരിക്കന്‍ സ്വേദേശി വനിത സ്വാമിക്കെതിരെ ഉയര്‍ത്തിയ ലൈംഗികാതിക്രമ ആരോപണത്തിനു മറുപടി പറയാന്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനമാണ്‌ ബഹളത്തില്‍ കലാശിച്ചത്‌. ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടറെ നിത്യാനന്ദയും അനുയായികളും ചേര്‍ന്ന്‌ കൈയേറ്റം ചെയ്‌തുവെന്നാണ്‌ പരാതി. ഇതിനെത്തുടര്‍ന്ന്‌ നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ ആശ്രമത്തിലേക്കു നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഭവത്തിനുശേഷം നിത്യാനന്ദ ഒളിവില്‍ പോയിരിക്കുകയാണ്‌.

നേരത്തെ നടിയുമായി ബന്ധപ്പെട്ട്‌ ലൈംഗീക പീഡന കേസില്‍ കഴിഞ്ഞവവര്‍ഷം അറസ്റ്റിലായ നിത്യാനന്ദയെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടിരുന്നു. നിത്യാനന്ദ മഠാധിപതിയായുള്ള ബിഡദി നിത്യാനന്ദ ധ്യാനപീഠം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്‌ട്‌. നിത്യാനന്ദയുടെ ആശ്രമത്തില്‍ അനാശാസ്യവും അനധികൃത പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്‌ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്തരമൊരു നീക്കത്തെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

ഇതിനിടെ നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കാന്‍ ഉത്തരവിട്ടിട്ടുണ്‌ടെന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരമായുള്ള യോഗത്തിനുശേഷം മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.
നിത്യാനന്ദ സ്വാമി വീണ്ടും വിവാദത്തില്‍: പോലീസ്‌ അറസ്റ്റ്‌ വാറന്‍ഡ്‌ പുറപ്പെടുവിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക