Image

ടി.പി.വധം: കുഞ്ഞനന്തന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published on 11 June, 2012
ടി.പി.വധം: കുഞ്ഞനന്തന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് തെരയുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. 

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ കുഞ്ഞനന്തനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടി.പി.വധത്തില്‍ കുഞ്ഞനന്തന്റെ നേതൃത്വത്തിലാണ് പ്രധാന ഗൂഢാലോചന നടന്നതെന്ന് അന്വേഷണസംഘം കണ്‌ടെത്തിയിരുന്നു.

ക്വട്ടേഷന്‍ സംഘത്തെ ഏകോപിപ്പിച്ചതും തന്നെ മുംബൈയില്‍നിന്നു വിളിച്ചുവരുത്തിയതും കുഞ്ഞനന്തനാണെന്ന് അറസ്റ്റിലായ ടി.കെ. രജീഷ് മൊഴി നല്കിയിട്ടുണ്ട്. മുമ്പു നടന്ന വധശ്രമങ്ങളടക്കമുള്ളവയുടെ മുഖ്യ ആസൂത്രകനും കുഞ്ഞനന്തനാണെന്നാണു രജീഷിന്റെ മൊഴി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക