Image

വോട്ടിന് കൊവിഡ് രോഗികള്‍ക്ക് പ്രത്യേക ക്രമീകരണം

Published on 01 December, 2020
വോട്ടിന് കൊവിഡ് രോഗികള്‍ക്ക് പ്രത്യേക ക്രമീകരണം

തൃശൂര്‍: കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ ഉള്ളവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍.സ്പെഷ്യല്‍ വോട്ടര്‍ എന്ന പരിഗണനയിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പെഷ്യല്‍ വോട്ടര്‍മാരെ രണ്ടു വിഭാഗമാക്കിയിട്ടുണ്ട്.


വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരും കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരും ആദ്യ വിഭാഗത്തില്‍ പെടും. ഇതിനു ശേഷമുള്ള ദിവസങ്ങളിലും തെരഞ്ഞെടുപ്പിന്റെ തലേന്ന് മൂന്ന് മണി വരെയും ആരോഗ്യവകുപ്പ് സമ്ബര്‍ക്ക പട്ടികയില്‍പ്പെടുത്തി ക്വാറന്റീന്‍ നിര്‍ദ്ദേശിക്കുന്നവരും പുതിയ കൊവിഡ് രോഗികളുമാണ് രണ്ടാമത്തെ വിഭാഗത്തില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക