ഹെല്‍മെറ്റില്ലാതെ ഭാര്യയ്ക്ക് ഒപ്പം ബൈക്കില്‍ കറങ്ങി വിവേക് ഒബ്റോയ്, കേസെടുത്ത് പോലീസ്
FILM NEWS
21-Feb-2021
FILM NEWS
21-Feb-2021

ഹെല്‍മെറ്റ് ധരിക്കാതെ ഭാര്യയുമൊത്ത് ബൈക്കില്‍ യാത്ര ചെയ്ത ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്ക്ക് പിഴയിട്ട് പോലീസ്. പ്രണയ ദിനത്തില്‍ ഭാര്യ പ്രിയങ്കയ്ക്ക് ഒപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തെത്തിയത്. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുക്കുന്നത്. നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്.
പൊതുസേവകന്‍ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവ് പാലിക്കാതിരിക്കുക, ജീവന് അപകടകരമായ രോഗം പരത്തുന്ന തരത്തിലുള്ള അശ്രദ്ധമായ പ്രവര്‍ത്തി എന്നിവയ്ക്കു പുറമേ മോട്ടോര്‍ വാഹന നിയമ പ്രകാരവുമാണ് നടനെതിരെ കേസെടുത്തത്. ആറ് മാസത്തെ ജയില്‍ വാസമോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കേണ്ടതാണ് നടനെതിരെയുള്ള കേസ്.
അതേസമയം പിഴ ചുമത്തിയതിന് പിന്നാലെ ഹെല്‍മറ്റിന്റെയും മാസ്‌കിന്റെയും പ്രാധാന്യം മനസിലാക്കി നല്‍കിയതിന് മുംബൈ പൊലീസിന് നന്ദി കുറിച്ചിരിക്കുകയാണ് നടന്‍. ട്വിറ്ററിലാണ് തെറ്റ് ഏറ്റുപറഞ്ഞുള്ള താരത്തിന്റെ വാക്കുകള്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments