ആര്‍ച്ച് ബിഷപ് സൂസപാക്യം സ്ഥാനമൊഴിയുന്നു; താല്‍ക്കാലിക ചുമതല സഹായ മെത്രന്
VARTHA
22-Feb-2021
VARTHA
22-Feb-2021

തിരുവനന്തപുരം: ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യത്തിന് അടുത്ത മാസം 11ന് 75 വയസ് പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അദേഹത്തിന് വേണ്ടി സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കുന്ന ചുമതല താല്‍ക്കാലികമായി സഹായ മെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസിനു കൈമാറി.അതിരൂപതയിലെ വൈദികര്‍ക്ക് അയച്ച കത്തില്‍ ആര്‍ച്ച് ബി,പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മുക്തനായ സാഹചര്യത്തിലാണ് ആര്‍ച് ബിഷപ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് അതിരൂപത അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച് 10 മുതല്‍ താന്‍ അതിരൂപതാ മന്ദിരത്തില്‍ നിന്ന് അതിരൂപത സെമിനാരിയിലേക്ക് താമസം മാറുകയാണെന്നും അദേഹം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം വ്യക്തമായ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ് കത്തില്‍ പറയുന്നു. ആര്‍ച്ച് ബിഷപ്പിന് 75 വയസ് പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അതിരൂപതയുടെ തുടര്‍ഭരണ സംവിധാനം എന്തായിരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതു മാര്‍പ്പാപ്പയാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments