മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവായുടെ പെരുന്നാള്‍ കൊണ്ടാടി
AMERICA
22-Feb-2021
വത്സലന്‍ വര്‍ഗീസ് (സെക്രട്ടറി)
AMERICA
22-Feb-2021
വത്സലന്‍ വര്‍ഗീസ് (സെക്രട്ടറി)

മെസ്കീറ്റ് (ടെക്‌സസ്): മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ദേവാലയത്തില്‍ മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോര്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ എണ്‍പത്തൊമ്പതാം ദുഖ്‌റോന പെരുന്നാള്‍ ആഘോഷിച്ചു.
വികാരി റവ.ഫാ. ഏലിയാസ് എരമത്ത് ഫെബ്രുവരി 21-ന് ഞായറാഴ്ച പ്രത്യേക ധൂപ പ്രാര്‍ത്ഥന നടത്തി. പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പേരിലുള്ള ദയറായും പള്ളിയും സ്ഥിതി ചെയ്യുന്നത് ഓമല്ലൂരിനടുത്തുള്ള മഞ്ഞനിക്കരയിലെ ഉയര്‍ന്ന കുന്നിന്‍ പ്രദേശത്താണ്. ഈ സ്ഥലം പത്തനംതിട്ട പട്ടണത്തില്‍ നിന്നും ആറു കിലോമീറ്റര്‍ ദൂരത്തിലാണ്. പരിശുദ്ധ ബാവാ 1931-ല്‍ ഇവിടെ വരികയും 1932 ഫെബ്രുവരിയില്‍ കാലംചെയ്യുന്നതുവരെ ഇവിടെ താമസിക്കുകയും ചെയ്തു.

മഞ്ഞനിക്കര ഇന്ന് യാക്കോബായ സുറിയാനി സഭയുടെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാണ്. കേരള ടൂറിസം മാപ്പില്‍ പ്രത്യേക സ്ഥാനം ഈ സ്ഥലത്തിനുണ്ടെന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു കാര്യം കൂടിയാണ്.
പള്ളി അംഗങ്ങളായ ഏലിയാസ് ജോണും, ജോണ്‍സണ്‍ മത്തായിയും നേര്‍ച്ച കാഴ്ചകള്‍ സ്‌പോണ്‍സര്‍ ചെയ്ത് പെരുന്നാളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments