Image

ജഗന്‍മോഹന്‍ കേസില്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധ്യക്ഷനെ ചോദ്യം ചെയ്തു

Published on 18 June, 2012
ജഗന്‍മോഹന്‍ കേസില്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധ്യക്ഷനെ ചോദ്യം ചെയ്തു
ഹൈദരാബാദ്: ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയുടെ മകനും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനെ സി.ബി.ഐ ചോദ്യം ചെയ്തു. സി.ബി.ഐയുടെ നിര്‍ദേശ പ്രകാരം ശ്രീനിവാസന്‍ തിങ്കാളാഴ്ച രാവിലെ ഹൈദരാബാദിലെ ദില്‍കുഷാ ഗസ്റ്റ് ഹൗസില്‍ ഹാജരാവുകയായിരുന്നു.

വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് ജഗന്‍ സി.ബി.ഐ അന്വേഷണം നേരിടുന്നത്. ജൂണ്‍ 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ജഗന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക