Image

ഷിബു ബേബി ജോണിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്‌

Published on 18 June, 2012
ഷിബു ബേബി ജോണിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്‌
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് ആധികാരിക വിജയമല്ലെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. വിജയത്തെക്കുറിച്ച് പറയാന്‍ ഷിബു ബേബി ജോണിന് അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി പറഞ്ഞു.

ഷിബു ബേബി ജോണിന്റെ അഭിപ്രായം യുദ്ധപ്രഖ്യാപനമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു. നെയ്യാറ്റിന്‍കര വിജയത്തെക്കുറിച്ചുള്ള കെ.മുരളീധരന്റെ അഭിപ്രായപ്രകടനം അനവസരത്തിലുള്ളതാണെന്നും തമ്പാനൂര്‍ രവി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക